---
title: " വികസനത്തിന്റെ പുതിയ പാത; കൊരണ്ടിയേനി മുക്ക് - കുനിയേൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Velam Panchayat Korandiyeni Mukku Kuniyel Thazhe Road Inauguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383801/ velam-korandiyeni-mukku-kuniyel-thazhe-road-inauguration"
published_at: "2026-09-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab250f2a5a4d_velam-korandiyeni-mukku-kuniyel-thazhe-road-inauguration.jpg"
keywords: ["Velam Grama Panchayat", "Korandiyeni Road", "MGNREGS Road", "KC Mujeeb Rahman"]
---

#  വികസനത്തിന്റെ പുതിയ പാത; കൊരണ്ടിയേനി മുക്ക് - കുനിയേൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വേളം : **വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത കൊരണ്ടിയേനി മുക്ക് - കുനിയേൽ താഴെ റോഡ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡി.കെ. നസീമ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വേളം : **വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത കൊരണ്ടിയേനി മുക്ക് - കുനിയേൽ താഴെ റോഡ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡി.കെ. നസീമ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ബഷീർ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഠത്തിൽ ശ്രീധരൻ, മുൻ വാർഡ് മെമ്പർ എം.സി. മൊയ്തു, പി.കെ. അഷ്റഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് കൺവീനർ ഒ.കെ. റിയാസ് സ്വാഗതവും കെ.വി. ജുമൈൽ നന്ദിയും പറഞ്ഞു.

English Summary:

Korandiyeni Mukku Kuniyel Thazhe Road concreted at a cost of Rs 8 lakh under MGNREGS of Velam Grama Panchayat was inaugurated by Panchayat President K C Mujeeb Rahman. Ward member DK Naseema Teacher presided, development standing committee chairman PK Basheer Master, health education chairman Mathathil Sreedharan, former ward member MC Moithu, PK Ashraf spoke, ward convener OK Riyas welcomed and KV Jumail thanked.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383801/ velam-korandiyeni-mukku-kuniyel-thazhe-road-inauguration)